മാസമിതാ
കാണാൻ ഒന്നു കാണാൻ
Maasamitha (Kaanaan Onnu Kaanaan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസന്തോഷ് നിസ്വാർത്ഥ
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഗിരീഷ് പുത്തഞ്ചേരി ,ഷാജി പണിക്കർ ,റിജു അത്തോളി ,മനു ,ഷിജിൻ കുമാർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:45:36.

മാസമിതാവണി മലർമാസം
മാസമിതാനന്ദ മധുമാസം
മാനത്തെ മാരിവിൽ പൂങ്കാവനത്തിലെ
മായിക വർണ്ണങ്ങളെല്ലാം
മണ്ണിലെ പൂക്കളിൽ വാരിച്ചൊരിയുന്ന
മാസമിതാവണിമാസം
(മാസമിതാവണി…)

അങ്കണത്തെച്ചി തൻ പൊന്നളുക്കിൽ നിന്നും
കുങ്കുമം തൂവുന്ന കാലം
തുള്ളുന്ന തുമ്പക്കുടങ്ങളിൽ നിൻ
പാൽത്തുള്ളികൾ ചോരുന്ന കാലം
നമ്മൾക്കിതുത്സവ കാലം
രാഗമർമ്മരം പെയ്യുന്ന കാലം
(മാസമിതാവണി…)

തങ്കനിലാവിൽ നിറകുടമേന്തി പൊൻ
ചിങ്ങം ചിരിക്കുന്ന കാലം
വാസനപ്പൂക്കൾ മുകർന്നു മുകർന്നിളം
വാർതെന്നലാടുന്ന കാലം
പൂവുകളുക്കുത്സവമേളം ഇനി
പ്രാവുകൾക്കാഹ്ലാദമേളം
(മാസമിതാവണി…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts