മുറ്റത്തെ
കാണാൻ ഒന്നു കാണാൻ
Muttathe (Kaanaan Onnu Kaanaan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസന്തോഷ് നിസ്വാർത്ഥ
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഗിരീഷ് പുത്തഞ്ചേരി ,ഷാജി പണിക്കർ ,റിജു അത്തോളി ,മനു ,ഷിജിൻ കുമാർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:50:47.

മുറ്റത്തെ ഇലഞ്ഞിയിൽ മൂവന്തി നനച്ചിട്ട
മുത്തുകൾ കണ്ണീരായ് പൊഴിയുന്നുവോ
അമ്പലക്കോണിലെ പൊന്നരിപ്രാവുകൾ
അഷ്ടപദിപ്പാട്ടായി ചിതറുന്നുവോ
(മുറ്റത്തെ ഇലഞ്ഞിയിൽ…)

ഇടയ്ക്കയുമിനിയെന്റെ നെഞ്ചും രാധേ നിൻ
ഇടറുന്ന സോപാനപ്പടി താണ്ടവേ
ആരൊരാൾ നിൽക്കുന്നു ശ്രീകോവിൽ പടി മേലേ
അജ്ഞനക്കണ്ണനോ സൂര്യാംശുവോ ..സൂര്യാംശുവോ
(മുറ്റത്തെ ഇലഞ്ഞിയിൽ…)

കൊലുസ്സിലും കരിവളപൊട്ടിലും കണ്ണാ നീ
വിറയാർന്ന വിരൽ കൊണ്ട് ചുംബിക്കവേ
ആരൊരാൾ തേങ്ങുന്നു യമുനാതരംഗം പോൽ
ശ്യാമയാം രാധയോ നിൻ മീരയോ..നിൻ മീരയോ
(മുറ്റത്തെ ഇലഞ്ഞിയിൽ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts