യേശുവേപോലെ ആകുവാന്‍
രാജാധിരാജന്‍
Yesuveppole Aakuvaan (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:24:05.

യേശുവേ പോലെ ആകുവാന്‍
യേശുവിന്‍ വാക്കു കാക്കുവാന്‍
യേശുവേ നോക്കി ജീവിപ്പാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍
ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്ക എന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍

ശൈശവപ്രായ വീഴ്ചകള്‍
മോശയാലുള്ള കാഴ്ചകള്‍
നീക്കുക എല്ലാം നായകാ
ഏകുക നിന്‍ സമ്പൂര്‍ണ്ണത
പ്രാര്‍ത്ഥനയാലെപ്പോഴും ഞാന്‍
ചാകരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക
എന്റെ മാഹാപുരോഹിത

വാഗ്ദത്തമാം നിക്ഷേപം ഞാന്‍
ആകെയെന്‍ സ്വന്തം ആക്കുവാന്‍
പൂര്‍ണ്ണപ്രകാശം രക്ഷകാ
പൂര്‍ണ്ണ വിശ്വാസത്തേയും താ
ഈ രുഷത്താര ഏകരും
തീരെ പിന്മാറി ഖേദിക്കും
ധീരത നല്‍കുകേശുവേ
വീരനാം സാക്ഷിയാക്കുകേ

കഷ്ടതയിലും പാടുവാന്‍
നഷ്ടം അതില്‍ കൊണ്ടാടുവാന്‍
ശക്തിയരുള്‍ക നാഥനേ
ഭക്തിയില്‍ പുര്‍ണ്ണനാക്കുകേ
യേശുവിന്‍ കൂടെ താഴുവാന്‍
യേശുവിന്‍ കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍
ഇവയെ കാംക്ഷിക്കുന്നു ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts