എന്തിനാണു് പൂങ്കരളേ
മൈലാഞ്ചിരാവ്‌
Anthinanu (Mylanchiravu)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകോഴിക്കോട് അബൂബക്കര്‍
ഗാനരചനഓ എം കരുവാരക്കുണ്ട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:50:23.
എന്തിനാണ് പൂങ്കരളേ പന്തി രണ്ടിലാക്കണ്
എപ്പളാണ് പൂമരം വിരിഞ്ഞ് തേൻകുടിക്കണ്
ആഷിക്കെന്ന പൂമരത്തിൻ മോളിലാണ് തേന് (2)
ചോട്ടിലാണ് ഞാന് നോക്കിനിൽക്കയാണ് (2)
(എന്തിനാണ്)

അമ്മരത്തിൻ മോളിലെത്താൻ ആശവെച്ചോനാണ്
അമ്മദീനം മോന്തിടുവാൻ പൂതിവെച്ചോനാണ് (അമ്മരത്തിൻ)
ആശ തീർക്കാനമ്മരത്തിൽ ഒന്നു എത്തിക്കാനേ
തേട്ട തേടുകയാണേ ഭാഗ്യം കെട്ടോൻ ഞാനേ
(എന്തിനാണ്)

ഞാനതെത്തിര കാലമായി അമ്മരത്തില് നോക്കി
രാപ്പകലും നിന്നിടുന്നു എൻ മനസ്സാലാക്കി (ഞാനത്)
നിൽക്കുകയല്ലാതെനിക്ക് ഒന്നുമില്ലാ ബാക്കി
പൂതിയൊക്കെയൊതുക്കി എല്ലാം കബൂറാക്കി
(എന്തിനാണ്)

സബറു ചെയ്താൽ സുബർഗമുണ്ട് എന്ന നിന്റെ വാക്ക്
ആഷിക്കേ നീ സമ്മതിച്ചതല്ലെ എന്റെ ഹക്കിൽ (സബറു)
പൂങ്കരളെ പൂന്തരുളേ എന്റെ ആശ തീർക്ക്
പൂമരം വിരിഞ്ഞ തേന് എന്നെ കുടിപ്പിക്ക്
(എന്തിനാണ്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts