ഷാഹിദാ നല്ല
സ്വന്തം പീര്‍മുഹമ്മദിനു സ്നേഹപൂര്‍‌വ്വം മൂസാക്ക
Shahida Nalla (Swantham Peer Mohammadinu Snehapoorvam Moosakka)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിവിധം
ഗാനരചനവിവിധം
ഗായകര്‍പീർ മുഹമ്മദ് ,എരഞ്ഞോളി മൂസ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 08 2015 18:54:32.
 ഷാഹിദാ നല്ല ഇളങ്കൊടി മുല്ലയില്‍
അരികേ ചെന്നവള്‍ പൂപറിക്കാന്‍
പൂപറിച്ചോ പെണ്ണേ മനംനിറഞ്ഞോ നിന്‍റെ
ആരംഭമാരന്‍റെ മാലകോര്‍ക്കാന്‍ (ഷാഹിദാ നല്ല)

പുന്നാരപൂമാരന്‍ മുത്തിമണത്താന്‍
പൂതികള്‍ തിങ്ങും ഖല്‍ബതുമായ്(2)
ആശകള്‍ തിങ്ങും ഹൂറിയെകാണാന്‍
ആരംഭമാരന്‍ വന്നിടുമേ(2) (ഷാഹിദാ നല്ല)

മുല്ലപ്പൂമാലയിലണിയിച്ചൊരുക്കിയ
മാണിക്യഅറയതില്‍ നടന്നിടുമ്പോള്‍(2)
മഹതിയെ പതവികള്‍ ലഭിച്ചിടുമ്പോള്‍ നിന്‍റെ
മുഖമൊന്നു നാണത്താല്‍ കുനിഞ്ഞിടല്ലെ(2)(ഷാഹിദാ നല്ല)

വസന്തത്തിന്‍ നറുമണം പറന്നങ്ങു വീശുമ്പോള്‍
സുഖം കൊണ്ട് മതിമറന്നാടിടല്ലെ(2)
സുന്തരപൂമാരന്‍ കരങ്ങളില്‍ പിടിക്കുമ്പോള്‍
സുന്തരി നാണത്താലൊളിഞ്ഞിടല്ലെ(2) (ഷാഹിദാ നല്ല)

മണിയറകൂട്ടില്‍ അരയന്നപിടപോലെ
ഒളിഞ്ഞുംകൊണ്ടിരിക്കുന്നു നിന്‍മേനി(2)
ആരംഭപൂമാരന്‍ ആശയാല്‍ തൊടുംനേരം
ആലില പോലെ നീ വിറച്ചിടല്ലേ(2) (ഷാഹിദാ നല്ല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts