കരിനിഴൽ വന്നു
നമസ്തേ
Karinizhal Vannu (Namasthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശ്രീജിത്ത് എടവണ്ണ
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2013 17:18:03.

കരിനിഴൽ വന്നു പൊതിഞ്ഞുവോ
ഇരുൾ വീണൊന്നടഞ്ഞുവോ
വസന്തം പോയ്‌ മറഞ്ഞുവോ...
വെളിച്ചം ഇന്നകന്നുവോ...

ഓ..ഓ...ഓ...ഓ...
ഇര തേടിയ പൊൻപിറാവിനെ
ധനുസ്സേന്തിയ മിഴിയടർത്തിയോ...
മനസ്സുനൊന്ത പെണ്‍കിടാവിനെ
മിഴികൾ കാമച്ചിതയൊരുക്കിയോ...
നന്മ വിതയ്ക്കും കിളിയേ
എൻ കാതോരം ചൊല്ലൂ
കണ്ണീർ തൂകും കലഹം
ഇതു് എന്നേ തീരും...

നെഞ്ചു തന്നൊരു കെഞ്ചൽ
നിൻ നിഴലായ് തീരും
നിന്നു തകർത്തൊരു മഴയേ നിൻ
ചോരക്കൊതി തീർന്നോ...
കനവിതേകിയാൽ കാതരയായി നീ പോകൂ
കതിരാടിയാൽ കാത്തിരുന്നേ നീ പോകൂ
കുളിരേകിയ പൊൻ കിനാക്കളേ
സ്വപ്നഭൂമി തീരത്തു് പോകൂ നീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts