വില്വമംഗലം സ്വാമി
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Vilwamangalam Swami (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2014 03:52:35.

വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി
വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി
വിഷ്ണുപുരാണത്തിന്‍ അലതല്ലും അരയാലിന്‍
ചോട്ടില്‍ വരുമോ സ്വാമി
വിഷ്ണുപുരാണത്തിന്‍ അലതല്ലും അരയാലിന്‍
ചോട്ടില്‍ വരുമോ സ്വാമി
അമ്പലപ്പുഴയിലെ കണ്ണനെ ആദ്യമായി
കണ്ടതും അങ്ങല്ലേ സ്വാമി
അമ്പലപ്പുഴയിലെ കണ്ണനെ ആദ്യമായി
കണ്ടതും അങ്ങല്ലേ സ്വാമി
ആ കഥ ഇനിയൊന്നു ചൊല്ലുമോ സ്വാമി

വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി

വിശ്വമോഹന ഭാവത്തില്‍ ബാലനായ്‌
മുരളികയൂതുന്ന കണ്ടോ
പീയൂഷ കളമുരളീസ്വരം കേട്ടോ
അന്നു ചെമ്പകശേരിയില്‍ ഭഗവാന്റെ
ചൈതന്യം കണ്ടറിഞ്ഞോ
കുരുക്ഷേത്രം അകതാരില്‍ കണ്ടോ സ്വാമി

വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി

എകദര്‍ശനം ആശിച്ചു പണ്ടെന്നോ
ശ്രീലകം മുന്നില്‍ അണഞ്ഞോ
ദേവനെ കാണാഞ്ഞു സ്വാമി വലഞ്ഞോ
എകദര്‍ശനം ആശിച്ചു പണ്ടെന്നോ
ശ്രീലകം മുന്നില്‍ അണഞ്ഞോ
ദേവനെ കാണാഞ്ഞു സ്വാമി വലഞ്ഞോ
അന്നു നാടകശാലാതലം തന്നില്‍
നറുനെയ്യ് വിളമ്പുന്നു കണ്ണന്‍
അന്നു നാടകശാലാതലം തന്നില്‍
നറുനെയ്യ് വിളമ്പുന്നു കണ്ണന്‍
അപ്പോള്‍ കണ്ണായെന്നോതിയോടിച്ചെന്നോ

വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി
വിഷ്ണുപുരാണത്തിന്‍ അലതല്ലും അരയാലിന്‍
ചോട്ടില്‍ വരുമോ സ്വാമി
വിഷ്ണുപുരാണത്തിന്‍ അലതല്ലും അരയാലിന്‍
ചോട്ടില്‍ വരുമോ സ്വാമി
അമ്പലപ്പുഴയിലെ കണ്ണനെ ആദ്യമായി
കണ്ടതും അങ്ങല്ലേ സ്വാമി
അമ്പലപ്പുഴയിലെ കണ്ണനെ ആദ്യമായി
കണ്ടതും അങ്ങല്ലേ സ്വാമി
ആ കഥ ഇനിയൊന്നു ചൊല്ലുമോ സ്വാമി
വില്വമംഗലം സ്വാമി
ഐതിഹ്യ പൂര്‍ണ്ണചന്ദ്രനാം സ്വാമി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts