ഉലകിന്റെ നാഥനു
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Ulakinte Naadhanu (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമണിരംഗ്
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:46:31.

ഉലകിന്റെ നാഥന് പൂജയായി
ഉച്ചപൂജയ്ക്കുള്ള നേരമായി
ഉലകിന്റെ നാഥന് പൂജയായി
ഉച്ചപൂജയ്ക്കുള്ള നേരമായി
ഉപമിച്ചു തീരാത്ത പാൽപ്പായസത്തിനാല്‍
അമ്പാടിക്കണ്ണന് നേദ്യമായി
പിന്നെ സോപാനസംഗീത വാദ്യമായി
ഉലകിന്റെ നാഥന് പൂജയായി
ഉച്ചപൂജയ്ക്കുള്ള നേരമായി
ഉപമിച്ചു തീരാത്ത പാൽപ്പായസത്തിനാല്‍
അമ്പാടിക്കണ്ണന് നേദ്യമായി
പിന്നെ സോപാനസംഗീത വാദ്യമായി

അമ്പലപ്പുഴയിലെ പാല്‍പ്പായസത്തിന്
എമ്പാടും സല്‍കീര്‍ത്തി ഉള്ളതല്ലേ
അമ്പലപ്പുഴയിലെ പാല്‍പ്പായസത്തിന്
എമ്പാടും സല്‍കീര്‍ത്തി ഉള്ളതല്ലേ
മദ്ധ്യാഹ്നവേളയില്‍ ഗുരുവായൂരപ്പനീ
മധുരം നുണയുവാനെത്തുകില്ലേ
ആ ദര്‍ശനത്തിനായ് മോഹിച്ചിടുമ്പോഴും
ആത്മാവിലാനന്ദ മാലയല്ലേ
തിരമാലയല്ലേ
ഉലകിന്റെ നാഥന് പൂജയായി
ഉച്ചപൂജയ്ക്കുള്ള നേരമായി
ഉപമിച്ചു തീരാത്ത പാൽപ്പായസത്തിനാല്‍
അമ്പാടിക്കണ്ണന് നേദ്യമായി
പിന്നെ സോപാനസംഗീത വാദ്യമായി

സങ്കട കയ്പുനീര്‍ നീക്കിയെടുക്കുവാന്‍
എന്നെന്നും ഈ തേന്‍ കഷായമല്ലേ
സങ്കട കയ്പുനീര്‍ നീക്കിയെടുക്കുവാന്‍
എന്നെന്നും ഈ തേന്‍ കഷായമല്ലേ
സുരവൃന്ദം കൈക്കുമ്പിള്‍ നീട്ടിയെത്തുന്നോരീ
അമൃതിന്‍ പ്രസാദം സുമോദമല്ലേ
സുരവൃന്ദം കൈക്കുമ്പിള്‍ നീട്ടിയെത്തുന്നോരീ
അമൃതിന്‍ പ്രസാദം സുമോദമല്ലേ
ഒരു തുള്ളി സേവിച്ചു നിര്‍വൃതി നേടുവാന്‍
കാത്തുനില്‍ക്കുന്നോരനന്തമല്ലേ ഇന്നനന്തമല്ലേ

ഉലകിന്റെ നാഥന് പൂജയായി
ഉച്ചപൂജയ്ക്കുള്ള നേരമായി
ഉപമിച്ചു തീരാത്ത പാൽപ്പായസത്തിനാല്‍
അമ്പാടിക്കണ്ണന് നേദ്യമായി
പിന്നെ സോപാനസംഗീത വാദ്യമായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts