പൊന്നിളം തുമ്പിയെ
ചിക് ചാം ചിറകടി
Ponnilam Thumbiye (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:13:53.

ലാ ല ലാ ലാ ല ലാ ലാ ല ലാ
പോന്നിളം തുമ്പിയെപ്പോലെ നീ എന്‍റെ ജീവനായ് വാ
വെണ്ണിലാപാല്‍കടല്‍ നീന്തി നീ സ്വര്‍ണഹംസമായ്‌ വാ..
നീയെനിക്കൊരെ ഓമനക്കിളീ..കുഞ്ഞു തൂവല്‍ വീശി
വിണ്ണിലൂയലാടി നീ വരൂ
നീയെനിക്കൊരെ ഓമനക്കിളീ..കുഞ്ഞു തൂവല്‍ വീശി
വിണ്ണിലൂയലാടി നീ വരൂ
പോന്നിളം തുമ്പിയെപ്പോലെ നീ എന്‍റെ ജീവനായ് വാ
വെണ്ണിലാപാല്കടല്‍ നീന്തി നീ സ്വര്‍ണഹംസമായ്‌ വാ..

കണ്മണിക്കിളുന്നെ പൊന്മയില്‍കുരുന്നേ
പീലിനീര്‍ത്തിയാടൂ നിലാവിലൂടെ
സുന്ദരിപളുങ്കേ ചന്ദനതിടമ്പേ നീയണഞ്ഞു വായോ ഒരായിരം പൂ
കുരുന്നു ചുണ്ടിനാല്‍ എനിക്കൊരുമ്മ താ
ഉറങ്ങുറങ്ങുക കിനാവ്‌ പോല്‍ (2)
അമൃതായ്.. അഴകായ്‌.. കതിരായ്‌ നീ..
(പോന്നിളം തുമ്പിയെപ്പോലെ നീ)

പുഞ്ചിരിക്കരിമ്പേ മുന്തിരികുഴമ്പേ
ചേലിലോടി വായോ നിലാവിലൂടെ
ചിത്തിരചിലങ്കേ മുത്തണിക്കുടുക്കെ
നീയോരുങ്ങി വായോ പൊന്‍താരമായ്‌
കനിഞ്ഞോരമ്മ തന്‍ സുവര്‍ണ മുത്ത് നീ
ഉറങ്ങുറങ്ങുക കിനാവ്‌ പോല്‍ (2)
കരളായ്.. കണിയായ്‌.. ഉണരൂ നീ..

പോന്നിളം തുമ്പിയെപ്പോലെ നീ എന്‍റെ ജീവനായ് വാ
വെണ്ണിലാപാല്‍കടല്‍ നീന്തി നീ സ്വര്‍ണഹംസമായ്‌ വാ..
നീയെനിക്കൊരെ ഓമനക്കിളീ..കുഞ്ഞു തൂവല്‍ വീശി
വിണ്ണിലൂയലാടി നീ വരൂ
രാരി രാരി രാരിരോ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts