ഒരു നൂറു ജന്മത്തിൻ
പുഷ്പാഞ്ജലി പ്രസാദം
Oru Nooru Janmathin (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2023 07:35:48.
ഒരു നൂറു ജന്മത്തിൻ പശിയുമായി വന്നു
ഒരു വറ്റിനായി ഞാൻ കൃഷ്ണാ...
എന്റെ തിരുവാറന്മുള കൃഷ്ണാ...
തിരുവള്ളസദ്യയ്ക്കിരുന്ന നേരം
ഒരുകോടി ജന്മത്തിൻ വയർ നിറഞ്ഞൂ
കൃഷ്ണാ...
കൃഷ്ണാ...
തിരുവാറന്മുള കൃഷ്ണാ...

ഗരുഡപുറത്തുനീ ഏറിടുമ്പോൾ
സ്മരണകൾ തൊഴുതത് മധുരാപുരം
മണിമത്സ്യ തിരുമക്കൾ എത്തിയപ്പോൾ
കണികണ്ടു നിന്നതെൻ പുണ്യം
കൃഷ്ണാ കണികണ്ടു നിന്നതെൻ പുണ്യം...

ആത്മ ബോധത്താൽ തുടച്ചു നീയെൻ
ആത്മാവ് കണ്ണാടി ആക്കിടാമോ
പാർത്ഥന്റെ സാരഥിയായ നീയെൻ
പ്രാർത്ഥന കേൾക്കുമാറുണ്ടോ
കൃഷ്ണാ പ്രാർത്ഥന കേൾക്കുമാറുണ്ടോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts