എന്തിനു വെറുതേ
പുഷ്പാഞ്ജലി പ്രസാദം
Enthinu Veruthe (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2023 08:51:29.
എന്തിനു വെറുതെ കണ്ണീരു വാർക്കുന്നു
നിന്തിരുവടിയില്ലേ...
എന്റെ ചോറ്റാനിക്കരയമ്മയില്ലേ...

മഞ്ഞൾ വിതറി മനസ്സിനുള്ളിലേ
മുറിവുണക്കേണമേ അമ്മേ...
മുറിവുണക്കേണമേ അമ്മേ...
ഉള്ളിലാകെ തിരിതെളിച്ചു ഭയമകറ്റേണമേ
അമ്മേ ഭയമകറ്റേണമേ

ചുവന്ന പട്ടിൻ ഞൊറി വിടർത്തി നടനമാടുക നീ...
ഗുരുതി കൊണ്ടു സ്നാനമാടി കദനമാറ്റുക നീ
കരുണ കാട്ടുക മക്കളിൽ നീ മൃദുലഭാഷിണിയായി
അമ്മേ മൃദുലഭാഷിണിയായി...

ശത്രു സംഹാര സ്വരൂപിണീ...
ചണ്ഡികേ ദേവീ...
നിത്യമംഗളകാരിണി നീ നിർമ്മലയല്ലോ...
സൂര്യ ശോഭയണിഞ്ഞു നിൽക്കും പ്രാണശക്തി നീ...
എന്റെ പ്രാണശക്തി നീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts