കണ്ടകശ്ശനി മാറാൻ
പുഷ്പാഞ്ജലി പ്രസാദം
Kandakasani Maaraan (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാമപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2023 08:50:18.
കണ്ടകശനി മാറാൻ മാർഗ്ഗമെന്തെന്നു ഞാൻ
കണ്ടവരോടെല്ലാം ചോദിച്ചൂ...
നമ്ര ശിരസ്ക്കരായി ഏവരും ചൊല്ലുന്നു
ചമ്രവട്ടം വാഴും സ്വാമീ...
അയ്യപ്പ സ്വാമീ...

ശരണം ശരണം അയ്യപ്പാ..
ചമ്രവട്ടം വാഴും അയ്യപ്പാ...

കറുക പച്ചയും നീല പതക്കവും
കൺപാർത്തു തൊഴുന്നൂ ഞാൻ...
ബാധയൊഴിക്കണേ ഭീതിയറുക്കണേ
ബന്ധുവായി നീ മാത്രം
ചമ്രവട്ടത്തപ്പാ നീ മാത്രം

ശരണം ശരണം അയ്യപ്പാ..
ചമ്രവട്ടം വാഴും അയ്യപ്പാ...

കഷ്ടകാലത്തിന്റെ കരിമേഘചാർത്തിനെ
തട്ടിമാറ്റേണമേ നീ
ഉത്തുംഗദുഃഖങ്ങൾ ഉന്മാദ ദോഷങ്ങൾ
ഉള്ളപ്പോൾ രക്ഷ നീയേ...
ചമ്രവട്ടത്തപ്പാ നീ മാത്രം

ശരണം ശരണം അയ്യപ്പാ..
ചമ്രവട്ടം വാഴും അയ്യപ്പാ...

സ്വാത്മ ബോധത്തിന്റെ ചന്ദ്രപ്രഭയിൽ നീ
സ്വയംഭൂവായി മിന്നി നിൽപ്പൂ...
മാറാത്താ വ്യാധിയും തീരാത്ത ആധിയും
തീർക്കുന്ന ശക്തി നീയേ...
ചമ്രവട്ടത്തപ്പാ നീ മാത്രം

ശരണം ശരണം അയ്യപ്പാ..
ചമ്രവട്ടം വാഴും അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts