മുത്തപ്പാ മുത്തപ്പാ
പുഷ്പാഞ്ജലി പ്രസാദം
Muthappa Muthappa (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2023 07:38:11.
മുത്തപ്പാ മുത്തപ്പാ
ശരണം നീയേ മുത്തപ്പാ
പെരുമാളേ പെരുമാളേ
ശരണം നീയേ പെരുമാളേ
പെരുമാളേ പെരുമാളേ

മംഗളം പാടുന്ന വെള്ളിലക്കാടുകൾ
വെള്ളാട്ടമാടുന്ന നാട്...
മണ്ണും മരങ്ങളും വിണ്ണും നമിക്കുന്ന
നല്ല പറശ്ശിനി നാട്...
നന്മതൻ നാഥന്റെ നാട്...

നെഞ്ചം കലങ്ങി വിളിക്കുകിൽ ഭക്തരെ
നെഞ്ചോടു ചേർക്കുന്ന ദേവനുണ്ട്
പിന്നെ നമ്മളെ കാക്കുന്ന മൂർത്തിയുണ്ട്
കൊല്ലും കൊലയ്ക്കും തളയിടും രക്ഷകൻ
എന്റെ പറശ്ശിനി മുത്തപ്പൻ
എല്ലാമായൊരു മുത്തപ്പൻ

പങ്കം കളഞ്ഞോരു കണ്ണാടിയാക്കി
പങ്കനെ രക്ഷിച്ച ദേവനുണ്ട്
കുഞ്ഞു സിദ്ധരേ രക്ഷിച്ച മൂർത്തിയുണ്ട്...
മീനും മധുരവും നൽകിടാം മുത്തപ്പാ
എന്റെ പറശ്ശിനി മുത്തപ്പാ...
എല്ലാമായൊരു മുത്തപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts