മേഘങ്ങൾ
മധുരം
Meghangal (Madhuram)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദാമോദർ നാരായണൻ
ഗാനരചനശ്രീദേവി ആർ കൃഷ്ണ
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ് ,ശ്രീദേവി ആർ കൃഷ്ണ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:18:06.
മേഘങ്ങൾ തുള്ളിമഴയായ് പൊഴിയവേ
കാതോരം മൂളുമേതോ ഗീതകം
വെൺമേഘങ്ങൾ തുള്ളിമഴയായ് പൊഴിയവേ
കാതോരം മൂളുമേതോ ഗീതകം

നിനവിൻ കൈനീട്ടം പോലെ ഈ രാഗം
ഒരു മായാദീപം പോലെ എൻ മോഹം
മിഴികൾ ചേരുന്ന നേരം മൊഴികൾ മൗനങ്ങൾ തേടി
അഴകേ നിൻ മൗനമോതും പ്രണയം എൻ ജീവ താളം പോലെ ആ.. (നിനവിൻ)

ആഹാ ഹാ...
ഈറൻ കാറ്റിലലിയും നിൻ പുഞ്ചിരിയിൽ ഓളം തീർക്കും അനുരാഗമോ
ആനന്ദമേകുന്ന സാരംഗിയായ് ആത്മാവിലണയുന്ന വെൺചാരുതേ
നിറമാർന്ന മേഘമേ ചിരി തൂകി താഴെ വാ
ചിറകാർന്ന മോഹമെൻ മനമാകെ പൂത്തതോ
(നിനവിൻ കൈനീട്ടം പോലെ...)

നനനാ...
ചാരെ വന്ന് പുണരും മഞ്ഞിൽ അടരുമീ രാവിൻ പ്രണയവല്ലികൾ
എന്നാത്മ രാഗത്തിൻ പ്രിയഭാവമേ എൻ ജന്മ സായൂജ്യമാകുന്നു നീ
തെളിവാർന്ന താരമേ അഴകോടെ നിന്നിതാ
മിഴിവാർന്ന നിൻ മുഖം ഇനിയെന്റെ മാത്രമോ?
(നിനവിൻ കൈനീട്ടം പോലെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts