ആറ്റുനോറ്റു
ദേവീഗീതം വാല്യം III
Aattunottu (Devi Geetham Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 17:57:52.
ആറ്റുനോറ്റു മകം തൊഴുതു ഞാന്‍ മടങ്ങുമ്പോള്‍
കാറ്റിനോടു ചൊല്ലി ഞാനും ദേവി നിന്‍ മന്ത്രം...
ദോഷമെല്ലാം മാറ്റി നീയും താലിഭാഗ്യമേകീ...
കണ്ണുനീര്‍ കടല്‍ മങ്ങി ചോറ്റാനിക്കര അമ്മേ...

ആടിയാടിയാതിരയില്‍ അംഗനമാരാല്‍
ദേവിഗീതം ചൊല്ലിടുമ്പോള്‍ ശങ്കരന്‍ തുണാ...
സുന്ദരി ഗിരി സുധ മംഗളദായിക-
മന്ദമണഞ്ഞൊരു മന്മദ സഖിയായി-
കുങ്കുമ നിറമൊടു കുന്ദള മുകിലൊടു-
ചന്ദന മണമൊടു മേനിയണിഞ്ഞും...

ശ്രീപാര്‍വ്വതീ നിന്റേ പൂജയ്ക്കായി അണയുമ്പോള്‍
സൂര്യ ചന്ദ്ര ശോഭ തൂകും നീ മഹേശ്വരീ...
കന്മഷ നാശിനി മാനസ മോഹിനി-
നന്മ നിറഞ്ഞൊരു കാവ്യ വിനോദിനി-
സ്വര്‍ണ്ണ രഥത്തിലിറങ്ങി മനോഹരി-
നിന്നു സമാഗമ വേഷമണിഞ്ഞും...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts