ഈ നീലരാവിൽ
പൂമരക്കൊമ്പു്
Ee Neelaraavil (Poomarakkombu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍തൃക്കൊടിത്താനം സച്ചിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2014 10:27:07.

ഈ നീലരാവിൽ ഈ മലർക്കാവിൽ നീ വരില്ലേ...
സഖീ...നീ വരില്ലേ...(2)
കാഞ്ചനച്ചേലചുറ്റി കാൽച്ചിലമ്പൊലി തൂകി
നീ വരില്ലേ...സഖീ...നീ വരില്ലേ...

താഴമ്പൂ മാല ചാർത്തി താമരപ്പൂക്കളേന്തി
വെണ്ണിലാവലിയുന്നോരീപാട്ടിനൊപ്പം കൂടാൻ
നീ വരില്ലേ...സഖീ...നീ വരില്ലേ...
പരിഭവം ചാലിച്ച മിഴികൾ രണ്ടും
പകർന്നു പകർന്നു തരും കണ്ണുനീർ പൂക്കൾ...(2)
പറയുവാനാവാത്തൊരീമധുര നൊമ്പരം
പറയുവാനാവാത്തൊരീമധുര നൊമ്പരം...
അറിയുന്നില്ലേ...സഖീ...അറിയുന്നില്ലേ....

ഇന്നെന്റെ മാറിൽ തലചായ്ച്ചുറങ്ങാതെ
എങ്ങുപോയ് എങ്ങുപോയ് മാൻമിഴിയാളേ...(2)
മങ്ങാതെ മായാതെ കാത്തു ഞാൻ കൊള്ളാം
മങ്ങാതെ മായാതെ കാത്തു ഞാൻ കൊള്ളാം...
നീയൊന്നു വരുമോ...സഖീ...നീയൊന്നു വരുമോ..
ഈ നീലരാവിൽ ഈ മലർക്കാവിൽ നീ വരില്ലേ...
സഖീ...നീ വരില്ലേ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts