വാർമണിത്തെന്നലായ്
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Vaarmanithennalaay (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2021 16:33:43.
വാര്‍മണിത്തെന്നലായ് വാ വാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളൂ - നിത്യ
ജീവന്‍ കനിഞ്ഞരുളൂ
(വാര്‍മണി )

പാപത്തിന്‍ താപമാര്‍ന്നെരിയുന്ന മാനസം
വാടിത്തളര്‍ന്നിടുമ്പോള്‍ - പൂര്‍ണ്ണമായ്
വാടിത്തളര്‍ന്നിടുമ്പോള്‍ (പാപത്തിന്‍ )
കനിവിന്റെ ശീതളം കരളില്‍ ചൊരിഞ്ഞു നീ
ജീവന്‍ പകര്‍ന്നിടേണേ (കനിവിന്റെ )
താവക ജീവന്‍ പകര്‍ന്നിടേണേ
(വാര്‍മണി )

രാവിന്റെ കൂരിരുള്‍ ചൂഴുമീ വേളയില്‍
ഇന്നു നാം കാണ്മതില്ലേ - ദൂരെയായ്
ഇന്നു നാം കാണ്മതില്ലേ (രാവിന്റെ )
വിണ്ണിന്റെ വീഥിയില്‍ കാര്‍മേഘപാളികള്‍-
ക്കുള്ളിലാ ചന്ദ്രികയെ (വിണ്ണിന്റെ )
യേശുവാം പൌര്‍ണ്ണമിച്ചന്ദ്രികയെ
(വാര്‍മണി )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts