പറയാതെ നീ മെല്ലെ
ഹൃദയവേണു
Parayaathe Nee Melle (Hridayavenu)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഫിറോസ് ശൂരനാട്
ഗാനരചനഫിറോസ് ശൂരനാട്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:31:33.
പറയാതെ നീ മെല്ലെ പോയതെങ്ങോ
അറിയാതെ നീ മെല്ലെ പോയതെങ്ങോ
കനവിൽ എൻ കനവിൽ നൂറുചിത്രം മെനഞ്ഞിട്ട്
ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ

എൻ ജന്മപാതയിൽ ഞാനാദ്യമായ്
കണ്ടു ഞാൻ ഓമലേ നിൻ പൂമുഖം (2)
താരാട്ടു പാടി ഞാൻ നെഞ്ചിൽ ഉറക്കി ഞാൻ
എത്രയോ എത്രയോ നാളുകളിൽ (2)
എന്നിട്ടും ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ

നിൻ വഴിത്താരയിൽ ഞാനെന്നുമെന്നും
ഒരു പിഞ്ചുകുഞ്ഞു പോൽ കൈപിടിച്ചു (2)
ഉരുളയുരുട്ടി ഞാൻ ചുംബനം നൽകി ഞാൻ
എത്രയോ എത്രയോ നാളുകളിൽ (2)
എന്നിട്ടും ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ
അറിയാതെ നീ മെല്ലെ പോയതെങ്ങോ
കനവിൽ എൻ കനവിൽ നൂറുചിത്രം മെനഞ്ഞിട്ട്
ഒന്നും പറയാതെ നീ മെല്ലെ പോയതെങ്ങോ
ഞാനറിയാതെ നീ മെല്ലെ പോയതെങ്ങോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts