കൈലാസ തിരുമലയായ്
ശബരിമാമല
Kailasa Thirumalayaay (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍ദീപാങ്കുരന്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:40:11.
കൈലാസത്തിരുമലയായി ശബരിമല
ഭക്തിതൻ പാൽക്കടലായി ശരണജപം
വിഷ്ണുമായാ സുതൻ ശ്രീമണികണ്ഠന്റെ
ഹരിഹര രതിമയ സംയോഗ കഥയിലെ
അനുപമ ബാലക രൂപം കണ്ടെൻ ജപഹൃദയം...
പുളകിതമായി...

കറുപ്പുടുത്തെത്തുന്നു മംഗളയാമം
നോമ്പെടുത്തെത്തുന്നു പൊൻപുലരീ
അഭിഷേക നെയ്യ്മുദ്ര നിറതുളുമ്പി
ഞാനെന്ന ഭാവം കർപ്പൂരമായി
ആനന്ദചിത്തൻ അയ്യനയ്യപ്പ സ്വാമിയിൽ
ശരണാഗതി തേടി ഹൃദയം നാമാവലി പാടി…

ശങ്കര സങ്കൽപ്പം കരളിലുണർന്നൂ...
കൃഷ്ണനീലാംബരി മൊഴിഞ്ഞിറങ്ങി
ദേവരാഗാവലി പദമണിഞ്ഞൂ..
സോപാനമാകെ സ്വർണ്ണാഭമായി
കാശി രാമേശ്വരം പാണ്ടി മലയാളം
അഖിലവുമടിപണിയും സ്വാമി സംക്രമ ലയമൊഴുകി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts