കൈതൊഴാം കൈതൊഴാം
ദേവി പുഷ്പാഞ്ജലി
Kaithozhaam Kaithozhaam (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:11:33.
കൈതൊഴാം കൈതൊഴാം
ചെറുകുന്നിലമ്മേ കൈവരേണം
നിന്‍ കൃപയമ്മേ കൈതൊഴാം
കൈതൊഴാം

അന്നപൂര്‍ണ്ണേശ്വരി കന്മഷനാശിനി
അവലംബമേകുക നീ സദയം
ആശ്രിതവത്സലേ കനിയുക മേലില്‍
ശ്രീലകമാക്കുക എന്‍ ഹൃദയം

ആദിമഹേശ്വരി ഞാനവിരാമം
ആലപിക്കാവൂ നിന്‍തിരുനാമം
അകതാരിലെപ്പോഴും ഒളിവിതറേണം
അവിടുത്തെ അനവധ്യ ചൈതന്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts