കൊട്ടിയൂർ പെരുമാളേ
ശിവോഹം
Kottiyoor Perumaale (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകുന്തളവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2023 06:33:54.
കൊട്ടിയൂർ പെരുമാളെ കലിബാധ ഒഴിയുന്നൊരുത്സവം
വൈശാഖോത്സവം
മേട വിശാഖത്തിൽ ഇക്കരേ കൊട്ടിയൂർ
വാഴും നിൻ മുൻപിൽ പ്രക്കൂഴം
അപ്പട നേദ്യം കഴിക്കുന്നൊരെൻ നാവിൽ-
കയ്പു തോന്നരുതേ ഭഗവാനേ...
കയ്പു തോന്നരുതേ...

ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ

നെല്ലളവും അരിയളവും അവിൽവരുവുമായില്യാർക്കാവിലേ...
ഗൂഢ പൂജയും
ചൊല്ലിയാൽ തീരാത്തൊരാചാര-
ചിട്ടകളുമെല്ലാമിടകലർന്നുത്സവമായാൽ
ഇടവ ചോതി മുതൽ ഒരു മാസമൊഴിയാതെ-
ഇവിടെ തന്നെ നിന്നേ സേവിച്ചു കൂടും ഞാൻ

ശംഭോ മഹാദേവാ ശംഭോ മഹാദേവാ
ശംഭോ മഹാദേവാ ദേവ ദേവാ
ശംഭോ മഹാദേവാ ശംഭോ മഹാദേവാ
ശംഭോ മഹാദേവാ ദേവ ദേവാ

ദക്ഷയാഗം മുടിച്ച നിൻ അഗ്നിരൂപം-
തണുക്കാനെത്ര മേഘങ്ങൾ ഇളനീരാടണം
നെയ്യമൃതു കിണ്ടികൾ തലയിൽ വെച്ചിനിയെത്ര-
പുണ്യനക്ഷത്രങ്ങൾ കാടുകൾ താണ്ടണം
വാവലി പുഴ തീർത്ഥം കൂവളത്തിലപാട്ടിൽ-
കോരിയെടുത്തിനിയെൻ ആയിരം അഭിഷേകം

ശിവോഹം ശിവോഹം ശിവോഹം
ശിവോഹം
ശിവോഹം ശിവോഹം ശിവോഹം
ശിവോഹം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts