ബ്രഹ്മചാരി ചിന്മയ മൂർത്തി
ശാസ്‌താമൃതം
Brahmachaari Chinmaya Moorthi (Shaasthaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: March 20 2024 09:42:56.
ബ്രഹ്മചാരി ചിന്മയ മൂര്‍ത്തീ
സര്‍വ്വ സമ്മത മംഗള കീര്‍ത്തീ
വേദ വേദാന്ത തത്ത്വവിഹാരി
നീ ഭവ രോഗ ദുരന്ത സംഹാരി

അസുരവര്‍ഗം തൊട്ടു തീണ്ടാത്തൊരമൃതിന്റെ
അനുഭവ കഥയില്‍ അവതാരം...
ഇരുളിന്റെ മഹിഷിയെ പുലര്‍ക്കാലമാക്കും നിന്‍
തിരുമിഴി കാരുണ്യം കടലോളം
ശാസ്താവേ... ധര്‍മ്മ ശാസ്താവേ...
ചൊവ്വര ശ്രീ ധര്‍മ്മ ശാസ്താവേ...

തിരയടങ്ങീടാത്ത ഗുരുസ്വാമി മാനസ-
കടലല പണ്ടുതൊട്ടിന്നോളം
പതിവായി ശരണം വിളിച്ചുക്കൊണ്ടുയരുന്നു
ഭഗവാന്‍റെ തൃക്കാല്‍ ചിലമ്പോളം
ശാസ്താവേ... ധര്‍മ്മ ശാസ്താവേ...
ചൊവ്വര ശ്രീ ധര്‍മ്മ ശാസ്താവേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts