വേദങ്ങൾ അരുളുന്ന
ശ്രീ നവദുർഗ്ഗ
Vedangal Arulunna (Sree Navadurga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എസ് ബാലമുരളി
ഗാനരചനജി കെ നന്ദനം
ഗായകര്‍ദിവ്യ ബി നായർ
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2023 15:40:05.
വേദങ്ങൾ അരുളുന്ന ദേവപ്രഭാമയി
സർവ്വാർത്ഥ സാധികേ സിദ്ധിധാത്രി
മന്ത്ര തന്ത്രങ്ങൾതൻ ബീജാക്ഷരിയാം
സകലാർത്ഥിവാരിണി ദുർഗ്ഗാംബികേ
നവരാത്രി നാളിലെ നവദുർഗ്ഗേ

അർദ്ധനാരീശ്വര തേജസ്സിലാർന്നു നീ
അഗതിമനോരഥ സാരഥിയായി
ഋഷിവര ഗന്ധർവ്വ കിന്നര സേവിതേ
ശംഖഗദാചക്ര പത്മഹസ്തേ...

യോഗയോഗേശ്വരീ യുഗപരിപാലിനി
നിരുപമ വരദേ കമലാലയേ
പ്രണവമുരുവിട്ടു പ്രപഞ്ചമുണരുമ്പോൾ
പ്രണവപ്രകാശമായി പരമേശ്വരീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts