ചെമ്പനീർ പൂവ് നീട്ടി
പ്രകൃതി
Chembaneer Poovu Neetti (Prakrithi)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസംഗീത് പവിത്രൻ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍വീറ്റ്‌റാഗ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2019 23:48:35.
ഒരു ചെമ്പനീർപ്പൂവു നീട്ടി, ഞാനെന്റെ
പ്രണയം പറഞ്ഞൊരാ നാളിൽ
ഒരു നാളും വാടുകില്ലെന്ന്, അത്
നെഞ്ചോട് ചേർത്തു പറഞ്ഞ പെണ്ണേ

ഇത് നെഞ്ചിലെ ചോരയെന്ന്, ഞാൻ
പറയാതെ പറയുന്ന നേരം
നീയെന്റെ നെഞ്ചിടിപ്പെന്ന്, എന്റെ
നെഞ്ചിൽ കൈ ചേർത്തു പറഞ്ഞ പെണ്ണേ

കണ്ണിലെ കണ്ണാടി നോക്കി നോക്കി, നമ്മൾ
കനവിന്റെ കടവത്തിറങ്ങി
ചുടു ചുംബനപ്പൂവിതളു കൊണ്ട്, നമ്മൾ
ചെറു കളിത്തോണിയിറക്കി

എന്നിട്ടുമെന്തേ, ഒടുവിൽ നീയെന്റെ
പ്രണയമാ കടവിൽ വെടിഞ്ഞു

ഒടുവിലായ് ശ്വാസമൊന്നാളും വരെ, ഉടൽ
ഉയിരറ്റു വാടിത്തണുക്കും വരെ
നെഞ്ചിലെ ചോരയാൽ, വാടാതെ കാക്കും ഞാൻ
നിനക്കുള്ള ചെമ്പനീർപ്പൂവ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts