വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 27 2023 10:12:30.
വടക്കുംനാഥനെ തുയിലുണർത്തി കിഴക്കുദിക്കുന്ന സൂര്യനു നമസ്ക്കാരം തിരുജടപൊന്തിയ മാനത്ത് തിങ്കൾക്കലയുടെ പുഞ്ചിരി അലങ്കാരം നെയ്യ്മല കൊണ്ടൊരു കൈലാസം അതിനുള്ളിൽ മഹേശനു സുഖവാസം ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര മേടപ്പൂരം ദേവകളെല്ലാം കൂടും തിരുമുറ്റം പാറമേക്കാവിനും തിരുവമ്പാടിക്കും പകലന്തി കുടമാറ്റം ഉത്സവജീവിത നാടകക്കലയുടെ പുത്തനരങ്ങേറ്റം തൃക്കൺപാർത്തരുളും ശിവശംഭോ നിത്യനമസ്ക്കാരം ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര കുമാരനല്ലൂർ ശ്രീപാർവ്വതിയും കുളികഴിഞ്ഞെത്തുമ്പോൾ തെക്കേമതിലിലിരിന്നതു കാണും മുക്കണ്ണൻ ഭഗവാൻ വൃശ്ചികമാസം കാർത്തിക നാളിൽ വിശേഷമീ പൂജാ... പ്രപഞ്ചമംഗള കുടുംബ നാഥാ പ്രണാമമഖിലേശാ.. ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര ഹര | |