താലത്തിൽ വെള്ളമെടുത്തു
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Thalatthil Velleameduthu (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംറാഫി ജോസ്
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 10:34:19.
 താലത്തിൽ വെള്ളമെടുത്തു
വെൺകച്ചയും അരയിൽ ചുറ്റി
മിശിഹാ തൻ ശിഷ്യന്മാരുടെ
പാദങ്ങൾ കഴുകി പാദങ്ങൾ കഴുകിl

വിനയത്തിൻ മാതൃക നൽകാൻ
സ്നേഹത്തിൻ പൊൻകൊടി നാട്ടാൻ
സകലേശൻ ദാസന്മാരുടെ
പാദങ്ങൾ കഴുകി പാദങ്ങൾ കഴുകി

(താലത്തിൽ വെള്ളമെടുത്തു )

സ്നേഹത്തിൻ ചിറകു വിരിഞ്ഞു
രാജാളി തെളിഞ്ഞു പറഞ്ഞു
സ്നേഹിതരെ നിങ്ങൾക്കിന്നൊരു
മാതൃക ഞാനേകി മാതൃക ഞാനേകി

(താലത്തിൽ വെള്ളമെടുത്തു )

ഗുരു എന്നു വിളിപ്പു നിങ്ങൾ
പരമാർതഥത ഉണ്ടതിലെങ്കിൽ
ഗുരു നൽകിയ പാഠം നിങ്ങൾ
സാദരം ഓർത്തിടുവിൻ സാദരം ഓർത്തിടുവിൻ

(താലത്തിൽ വെള്ളമെടുത്തു)

പാദങ്ങൾ കഴുകിയ ഗുരുവിൻ
ശിഷ്യന്മാർ നിങ്ങളതോർത്താൽ
അന്യോന്ന്യം പാദം കഴുകാൻ
ഉൽസുകരായി തീരും ഉൽസുകരായി തീരും

വത്സലരെ നിങ്ങൾക്കായി ഞാൻ
നൽകുന്നു പുതിയൊരു നിയമം
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ അന്യോന്യം നിങ്ങൾ

(താലത്തിൽ വെള്ളമെടുത്തു)

അവനിയിലെൻ ശിഷ്യഗണത്തെ
അറിയാനുള്ള അടയാളമിതാ
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ അന്യോന്യം നിങ്ങൾ

(താലത്തിൽ വെള്ളമെടുത്തു)

സ്നേഹിതനെ രക്ഷിപ്പതിനായി
ജീവൻ ബലി ചെയ്‌വതിനേക്കാൾ
ഉന്നതമാം സ്നേഹം പാർത്താൽ
മറ്റെന്തുണ്ടുലകിൽ മറ്റെന്തുണ്ടുലകിൽ

(താലത്തിൽ വെള്ളമെടുത്തു)
ഞാനേകിയ കല്പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കിൽ
നിങ്ങളിലെൻ നയനം പതിയും
സ്നേഹിതരായിത്തീരും സ്നേഹിതരായിത്തീരും

ദാസന്മാർ എന്ന് വിളിക്കാ
നിങ്ങളെ ഞാൻ ഇനിയൊരു നാളും
സ്നേഹിതരായി തീർന്നു ചിരമെൻ
വത്സലരെ നിങ്ങൾ വത്സലരെ നിങ്ങൾ

(താലത്തിൽ വെള്ളമെടുത്തു)

സഹാഭോജി എനിക്കെതിരായി തൻ
കുതികാലുകൾ നീട്ടിയ വാക്യം
സമയത്തിൻ തികവിൽ മുറപോൽ
നിറവേറാനില്ലേ നിറവേറാനില്ലേ

(താലത്തിൽ വെള്ളമെടുത്തു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts