മകര ജ്യോതിയുണർന്നു
സ്വാമി നാമം
Makara Jyothiyunarnnu (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2024 04:08:05.
മകരജ്യോതിയുണർന്നു തെളിഞ്ഞു പൊന്നമ്പലമേട്ടിൽ
മനം കുളുർക്കെ തൊഴുതു വണങ്ങി ഭക്തജനാവലികൾ
നീരദപാണികൾ നടത്തിടുന്നൊരു ദീപാരധനയിൽ
നിരുപമ കാന്തി ചൊരിഞ്ഞേ കാണായി തേജോമയരൂപം

കനൽതുടിപ്പായി ജ്വലിക്കുമുജ്ജ്വല നക്ഷത്രം പോലെ
കനക്കും അജ്ഞാനത്തെ ഹനിക്കും നൽക്കതിരൊളി പോലെ
ഹരിഹര നന്ദനൻ ആനന്ദ ചിന്മയൻ ശ്രീലകത്തമരുന്നൂ
അവിരാമം ശരണം വിളികളുയർന്നു പടർന്നു മലനിരയിൽ

മതം മറന്നും ജാതി മറന്നും മനുഷ്യരായി ഞങ്ങൾ
മംഗല്യം പൂവിടും നിൻ സന്നിധിയിൽ ഒന്നായി നിൽക്കുമ്പോൾ
നാന്മറകൾക്കുംഉടയോനെ നീ വെളിപ്പെടുത്തുന്നൂ
നാനാത്വത്തിൽ ഏകത്വം നീ എന്ന മഹാതത്വം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts