കാണേണം കണി കാണേണം
സ്വാമി നാമം
Kaanenam Kani Kaanenam (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:35:01.
കാണേണം കണി കാണേണം
കാരുണ്യ വാരിധേ കണേണം
കലിയുഗ വരദാ നിൻ മോഹന രൂപം
കൺനിറയേ കണി കാണേണം

ഇരുമുടി കെട്ടുമായി എത്തുമ്പോൾ
നിറമിഴിയോടെ നോക്കുമ്പോൾ
കോടിസൂര്യ പ്രഭാ പൂരം വിളങ്ങുന്നോരാമുഖം
കണ്‍ മുന്നില്‍ കാണേണം

തൃക്കൺ തുറന്നുണർന്നീടേണം
ത്വൽകൃപ ഞങ്ങളിൽ തൂകേണം
ഉൾത്തുടികൊട്ടി പാടുന്നു ഞങ്ങൾ
ഉച്ചത്തിൽ നാമ സങ്കീർത്തനങ്ങൾ

വേദങ്ങൾക്കൊക്കെ നീ ആകാരം
വേദ പ്രമാണങ്ങൾക്കാധാരം
ജാതിമതങ്ങൾക്കതീതരായി ആരിലും
കാരുണ്യം ചൊരിയുന്നൊരവതാരം

സ്വാമിയേയ് ശരണമയ്യപ്പോ...
സ്വാമിയേയ് ശരണമയ്യപ്പോ...
സ്വാമിയേയ് ശരണമയ്യപ്പോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts