ഹരിശ്രീ ഗണപതയെ
സ്വാമി സംഗീതം
Harishree Ganapathaye (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:04:38.
സ്വാമിയേയ് ശരണമയ്യപ്പോ
പമ്പാ വാസനേ ശരണമയ്യപ്പോ
ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേയ്....
ശരണമയ്യപ്പോ ശരണമയ്യപ്പോ ശരണമയ്യപ്പോ...

ഹരിശ്രീ ഗണപതയേ...
കനിയുക പമ്പാ ഗണപതിയേ...
മണ്ഡലമാകുമ്പോള്‍ ഇരുമുടിയേന്തുമ്പോള്‍
സംക്രമനാളുകളില്‍ മലകയറീടുമ്പോള്‍
തിരുനടമുന്നില്‍ തൊഴുതീടുമ്പോള്‍
ഇഹവും പരവും നിറയാന്‍
കനിയുക പമ്പാ ഗണപതിയേ
കലിയുഗ ഹരിശ്രീ ഗണപതയേ

അവിലും നറുമലരും ശ്രീഗണപതിയ്ക്ക്‌...
പഴവും ശര്‍ക്കരയും ശിവഗണപതിയ്ക്ക്...
മലരും പൂമധുവും മുഴുവനും നിനക്ക്
അടയും മോദകവും കുംഭ നിറയ്ക്ക്...
അഷ്ടദ്രവ്യമെന്നും ഇഷ്ടമുള്ള ദേവാ...
അഷ്ടദോഷങ്ങളും വിഘ്നങ്ങള്‍ തീരുവാന്‍
വിഘ്നേശ്വരന്‍ ശരണം
ശിഷ്ടകാലങ്ങളില്‍ സന്തുഷ്ടിവാഴുവാന്‍
ലംബോദരന്‍ ശരണം
കനിയുക പമ്പാ ഗണപതിയേ
കലിയുഗ ഹരിശ്രീ ഗണപതയേ

മുഖനേ ഗജമുഖനേ തുമ്പിയുയര്‍ത്ത്...
ദുരയെ ദുഷ്ടതയെ കൊമ്പിലമര്‍ത്ത്...
വിനയും വ്യാധികളും മുട്ടു മടക്ക്...
അഴലേ ആധികളെ പമ്പകടത്ത്...
കഷ്ടകാലമെന്നേ വിട്ടൊഴിഞ്ഞു പോണേ...
ബുദ്ധിക്ക് മുട്ടുകള്‍ ഇല്ലാതിരുന്നീടാന്‍
ബുദ്ധി നാഥന്‍ ശരണം
സിദ്ധിക്ക് സമ്പുഷ്ടി എന്നുമുണ്ടാകുവാന്‍
സിദ്ധിനാഥന്‍ ശരണം
കനിയുക പമ്പാ ഗണപതിയേ
കലിയുഗ ഹരിശ്രീ ഗണപതയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts