ശബരിമലയിൽ
സ്വാമി സംഗീതം
Sabarimalayil (Swami Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംബൗളി
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2022 07:24:35.
ശബരിമലയിൽ ശംഖുണർന്നേ
ശരണനദികൾ കരകവിഞ്ഞേ
സ്വാമിയേ... എൻ സ്വാമിയേ...
പൂർവ്വഗിരിയുടെ നട തുറന്നേ
സൂര്യദീപം മിഴി തെളിഞ്ഞേ
സ്വാമിയേ... എൻ സ്വാമിയേ...
ഹൃദയമുടനേ കുളി കഴിഞ്ഞേ
പുലരി നൽകിയ കുറി അണിഞ്ഞേ
സ്വാമിയേ... എൻ സ്വാമിയേ...
മഹിഷിയെങ്ങോ പോയ്‌ മറഞ്ഞേ
മനസ്സിനുള്ളിൽ നീ നിറഞ്ഞേ
സ്വാമിയേ... എൻ സ്വാമിയേ...
ഉത്രം പിറന്നാൾ ചിത്തങ്ങൾക്കെല്ലാം ഉത്സവമാണല്ലോ
സ്വാമിയേ... എൻ സ്വാമിയേ...
സ്വാമിയേ... എൻ സ്വാമിയേ...

ദേവകൾ പൂചൊരിയുന്നേ നിന്നേ
വേദങ്ങൾ ഹാരമണിഞ്ഞേ
ലോകമീരേഴും നമിപ്പൂ നിന്നെയെൻ സ്വാമീ
കാലമിരുമൂന്നും ഭജിപ്പൂ അയ്യനേ സ്വാമീ
എൻ സ്വാമിയേ സ്വാമീ
എൻ സ്വാമിയേ സ്വാമീ...

സൂര്യ പ്രപഞ്ചങ്ങൾ അയ്യപ്പാ
താവക ക്ഷേത്രങ്ങൾ അയ്യപ്പാ
ഭൂതപ്രപഞ്ചനേ അയ്യപ്പാ
ഭൂവിതിൽ ശ്രീലകം അയ്യപ്പാ

പ്രാർത്ഥന പൂവണിയുന്നേ എന്റെ
ആത്മ ദളങ്ങൾ വിരിഞ്ഞേ
സാധകം ചെയ്യുന്നു ഞാനും സ്വാമി നിൻ നാമം
സാദരം കുമ്പിടുന്നു ഞാൻ സ്വാമി നിൻ പാദം
എൻ സ്വാമി നിൻ പാദം
എൻ സ്വാമി നിൻ പാദം

ശിവശങ്കരനാത്മജൻ അയ്യപ്പാ
ശിവമെല്ലാം ഏകണം അയ്യപ്പാ
കാരുണ്യ വാരിധേ അയ്യപ്പാ
കാത്തരുളീടണം അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts