എന്നും ത്രിസന്ധ്യ തൻ നടയിൽ
സോപാനം
Ennum Thrisandhyathan (Sopaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍അഭിജിത്ത് കൊല്ലം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2020 04:54:01.
 എന്നും ത്രിസന്ധ്യ തൻ നടയിൽ
നിൻ മിഴിനാളം വിളക്ക് വയ്ക്കും
പുഞ്ചിരിപ്പൂവുകൾ കോർത്ത്, നീ
അഞ്ജനക്കണ്ണന് മാല ചാർത്തും
ഈ അഞ്ജനക്കണ്ണന് മാല ചാർത്തും

നിൻ ദേഹസൗരഭം നുകരുവാൻ മാത്രമായ്
കാറ്റുമന്നേരം വലത്തു വയ്ക്കും
നിൻ മുഖകാന്തിയിൽ ചേരാൻ
ചന്ദനസൂര്യൻ സ്വയമരയും
പിരിയുവാൻ വയ്യെന്ന്, ചുരുൾ മുടിത്തുമ്പത്ത്
ഒരു തുളസിപ്പൂ തൊഴുതു നിൽക്കും
ഒരു തുളസിപ്പൂവ് തൊഴുതു നിൽക്കും

മാറത്തെ മണിമുത്തുമാല, കൂട്ടിന്
മാണിക്യമുണ്ടെന്നഹങ്കരിക്കും
തുടുകവിൾ കുങ്കുമച്ചേല്
മൂവന്തി മുകിലുമായ് മത്സരിക്കും
തേവരെ തൊഴുതു മടങ്ങും, നീയീ
മാരന്റെ കോവിലിൽ തിരി തെളിക്കും
മാരന്റെ കോവിലിൽ തിരി തെളിക്കും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts