കാതര
കരിയംകുളത്തമ്മ
Kaathara (Kariyamkulathamma)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാജ്മോഹൻ വെള്ളനാടു്
ഗാനരചനരജനീഷ് ആർ ചന്ദ്രൻ
ഗായകര്‍വെള്ളനാടു് അനീഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 01 2020 06:21:48.
കാതര ജീവിത കാണാപഥത്തിൽ
കനിവോലും കാരുണ്യ കിരണമായെന്നും
കാത്തരുളുന്ന പ്രഭാമയിയെന്നും
കരിയംകുളത്തമ്മ കാർത്ത്യായനി

അഖിലർക്കുമാനന്ദമേകി നിറയുന്നീ
അനവദ്യ സുന്ദര സന്നിധിയിൽ
അഗതിയായണയുന്നു ഞാനിതാ വീണ്ടും
ഗതിയരുളില്ലേ മഹേശ്വരി
ഗതിയരുളില്ലേ മഹേശ്വരി

കരിയംകുളത്തമ്മ ചിരിതൂകി നിൽക്കവേ
വിരിയുന്നതാത്മ സുഗന്ധമല്ലോ
അരികത്തണഞ്ഞമ്മ നെറുകിൽ തലോടവേ
ദുരിതങ്ങളെല്ലാമകന്നു..
ദുരിതങ്ങളെല്ലാമകന്നു....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts