തിരുവാതിര തിരുവരങ്ങിൽ
ഹലോ
Thiruvathira Thiruvarangil (Hello)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംബാലഭാസ്കര്‍
ഗാനരചനജോയ് തമലം
ഗായകര്‍നിതിന്‍ രാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:34:54.
തിരുവാതിര തിരുവരങ്ങിൽ പുലർമഞ്ഞിൻ പൂവിരിഞ്ഞു
മുകിൽചായും കാവുകളിൽ മഴവന്നാലാരവമായ്
പൂവുണരും തൊടിയിൽ തുമ്പികളും
പൂവിളികൾ ആമ്പൽ പൂവനികൾ (തിരുവാതിര)

കാവാകെ കാവടികൾ കനകാമ്പര മഞ്ജരികൾ
കിളികൊഞ്ചും പുതുവയലിൽ തുമ്പപ്പൂ നീർമിഴികൾ (കാവാകെ)
അഴകൊഴുക്കും വാനിൽ കുങ്കുമവും
പനിമതിയും കാറ്റിൻ കൈമണിയും (തിരുവാതിര)

പുഴചൊല്ലി പുന്നാരം തുമ്പോല ചാഞ്ചാട്ടം
കൈതോല കൈവഴിയിൽ ചാന്തോലും സൗരഭവും (പുഴചൊല്ലി)
കുളിരൊഴുകും രാവിൻ ചന്ദ്രികയിൽ
കളിമൊഴികൾ പാടാൻ കുയിലിണകൾ (തിരുവാതിര)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts