കലിയുഗ വരദന്റെ
ധ്വനിതരംഗം
Kaliyuga varadante (Dhwanitharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഹാദേവ അയ്യർ
ഗാനരചനജയരാജ് കരിപ്പൊളിൽ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:20:44.
കലിയുഗവരദന്റെ കാരുണ്യം തഴുകിയ
പനിനീരിൻ കുളിരുപോൽ പമ്പാനദി
കാനനകുസുമങ്ങൾ നിറദീപം തെളിയിച്ച
അയ്യന്റെ സന്നിധി ശബരിഗിരി

(കലിയുഗവരദന്റെ)

മലയുടെ നെറുകയിൽ മണിദീപംതെളിയുമ്പോൾ
മനസ്സിൽനിന്നുയരുന്നു ശരണംവിളി
വിഷ്ണുശിവന്മാർ എഴുന്നള്ളിയെത്തുന്നു
പന്തളപുത്രാ നിൻ തിരു രൂപം കാണാൻ
പന്തളപുത്രാ നിൻ തിരു രൂപം കാണാൻ

(കലിയുഗവരദന്റെ)

വാവരെ വണങ്ങിഞാൻ ഇരുമുടികെട്ടുമായ്
പടിപതിനെട്ടും ചവിട്ടിയെത്തി
പൊന്നമ്പലമേടും പൂങ്കാവനങ്ങളും
കണികണ്ട് കൈകൂപ്പി മലയിറങ്ങി
കണികണ്ട് കൈകൂപ്പി മലയിറങ്ങി

(കലിയുഗവരദന്റെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts