ഇത്രമേൽ പൊള്ളുന്ന
ഇത്രമേൽ
Ithramel Pollunna (Ithramel)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംറാസ റസ്സാഖ്
ഗാനരചനറാസ റസ്സാഖ്
ഗായകര്‍സച്ചിൻ ബാലു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2020 10:05:12.
ഇത്രമേൽ പൊള്ളുന്ന തീയാണ്‌ നീയെന്ന്
സ്വപ്നത്തിൽ പോലും ഞാൻ ഓർത്തതില്ല
നിനയാത നേരത്തും ആളിപ്പടരുന്ന
ഗാഡമായുള്ളൊരു തീയാണ്‌ നീയെന്ന്

എന്നെ കൊതിപ്പിച്ച നിൻ നയനങ്ങളിൽ
ഇരുൾ വന്ന് മൂടിയോ ഇത്രയും വേഗം
എന്റെയീ തേങ്ങലും കണ്ണീരും കണ്ടിട്ടും
കാണാതെ മിണ്ടാതെ നീ പോയതെന്തേ

ഒരുമാത്ര വെറുതെ നിനച്ചു പോയി
ഓമനേ ഹൃദയം പിടഞ്ഞു പോയി
ഹൃദയങ്ങൾ പങ്കിടാൻ നീ വരില്ലേ
ഹൃദയം തുടിക്കുന്നു ഒന്നാകുവാനായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts