കണ്ണനെ കാണേണം
ഹരിനാമ ജപം
Kannane Kaanenam (Harinaama Japam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസുരേന്ദ്രനാഥ പണിക്കര്‍
ഗാനരചനസുരേന്ദ്രനാഥ പണിക്കര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2021 03:19:09.
കണ്ണനേ കാണേണം ഉണ്ണിയേ കാണേണം
കണ്ണനാം ഉണ്ണിയേ കണ്ടു വണങ്ങേണം
കൈതവ മൂർത്തിതൻ കാലടി പൂവുകൾ
കണ്ടെന്റെ ഉള്ളിലേ കാരിരുൾ നീങ്ങേണം

നാരായണം ഭജേ
നാരായണം ഭജേ
നാരായണം ഭജേ
നാരായണം

കാർമുകിൽ വർണ്ണനേ കാണുന്ന നേരമെൻ
കഥകൾ കണ്ണനോടൊന്നൊന്നായി ചൊല്ലണം
കളമുരളീരവം കേൾക്കുമ്പോൾ പ്രാണനിൽ
കാളിന്ദീ ഓളങ്ങൾ തിരുനാമം ചൊല്ലണം

നാരായണം ഭജേ
നാരായണം ഭജേ
നാരായണം ഭജേ
നാരായണം

കല്ലിലും മുള്ളിലും കാനന ഭൂവിലും
കാവലായി എത്തുമെൻ നിറവാത്സല്യമേ
കദനം കാവ്യമായി മാറ്റിടും ജ്ഞാനമായി
കവിയെന്നതും നീ ഗുരുവായൂരപ്പാ

നാരായണം ഭജേ
നാരായണം ഭജേ
നാരായണം ഭജേ
നാരായണം 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts