ഹരിപ്പാട് വാണരുളും
ഓംകാരം
Harippaadu Vaanarulum (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:23:51.

ഹരിപ്പാടു വാണരുളും വേലായുധസ്വാമി എന്റെ
വിളിപ്പാടു വിട്ടകലെ പോയിടല്ലേ
വെളിപാടു നൽകിയെന്നെ പലപ്പോഴും കാത്ത
നിന്റെ
കഴൽപ്പാടിലൊരു പാട്ടു വഴിപാട് നിന്റെ
കഴൽപ്പാടിലൊരു പാട്ടു വഴിപാട് (ഹരിപ്പാടു....)

ആണ്ടിലെന്റെ ആണ്ടവന് മൂന്നു മഹോത്സവങ്ങൾ
ആതിരയും പൊന്നോണവുമാറാട്ടിൻ ദിനങ്ങൾ
ആണ്ടിലെന്റെ ആണ്ടവന് മൂന്നു മഹോത്സവങ്ങൾ
ആതിരയും പൊന്നോണവുമാറാട്ടിൻ ദിനങ്ങൾ

മകര മാസത്തൈപ്പൂയത്തിനു തുടരെക്കാവടിയാട്ടം
എണ്ണക്കാവടി ഭസ്മക്കാവടി
പൈമ്പാൽക്കാവടിക്കൂട്ടം
എങ്ങുമേ കാൺമൂ നിന്റെ വേൽ വിളയാട്ടം സ്വാമി
എങ്ങുമേ കാൺമൂ നിന്റ വേൽ വിളയാട്ടം

ഹരിപ്പാടു വാണരുളും വേലായുധസ്വാമി എന്റെ
വിളിപ്പാടു വിട്ടകലെ പോയിടല്ലേ
വെളിപാടു നൽകിയെന്നെ പലപ്പോഴും കാത്ത
നിന്റെ
കഴൽപ്പാടിലൊരു പാട്ടു വഴിപാട് നിന്റെ
കഴൽപ്പാടിലൊരു പാട്ടു വഴിപാട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts