തൃപ്രയാരപ്പ
സമര്‍പ്പണം
Thripprayaarappa (Samarppanam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎസ് ആർ മോഹൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2021 13:31:55.
തൃപ്രയാറപ്പാ ശ്രീരാമചന്ദ്രാ നിൻ
തൃപ്പാദ പത്മത്തിൻ പുണ്യ ഗന്ധം
ശാപത്താൽ കല്ലായോരെന്റെ ജന്മത്തിനും
മോചനം നൽകേണം...
അഹല്യാ മോക്ഷം തുടരേണം...

രാമാഭി രാമാ രവികുല സോമാ
ലോകാഭി രാമാ സീതാ രാമാ...

വീടു വെടിഞ്ഞും നാടു വെടിഞ്ഞും
വിധിയുടെ ദണ്ഡകാരണ്യത്തിൽ ഞാൻ
പതിന്നാലു വത്സരം വാണലഞ്ഞൂ
എന്റെ പ്രാണൻ മരവുരി അണിഞ്ഞൂ
ഇനിയെന്നഭിഷേകം രാമാ...
എവിടെ നിൻ യുഗധർമ്മ സിംഹാസനം

ഹൃദയാഭി രാമ നൃപകുല സോമാ
സുധിതാഭി രാമാ ദശരഥ രാമാ

പാദങ്ങൾ കൂപ്പാൻ പാദുകം വാങ്ങാൻ
പാവമീ ഭരതൻ തേടിവന്നൂ..
ചിത്രകൂടത്തിന്റെ താഴ്‌വര കാറ്റായി നിൻ
ദർശനം നേടി ഞാൻ വീണലിഞ്ഞൂ
എന്തിനെനിക്കൊരു രാജ്യം
എന്നിനി വാഴും നീ രാമരാജ്യം

കടയാഭി രാമാ പ്രഭുകുല സോമാ
പ്രത്യക്ഷ രാമാ പ്രണവാ രാമാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts