ആശാന്റെ മനസ്സൊരു
സ്വാമി ആശാൻ ഒരു സുന്ദര ഗരിമ
Asante Manassoru (Swami Aasan Oru Sundara Garima)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍പ്രദീപ്‌ അയിലൂർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:36:55.
 ആശാന്റെ മനസ്സൊരു കളിപ്പന്തൽ
അതിലാശകൾ അണിവാകപ്പൂങ്കുലകൾ
അനിതര സുന്ദര ലാവണ്യ കലയുടെ
ദീപങ്ങൾ തെളിയുന്ന ശരറാന്തൽ
ആശാന്റെ, സ്വാമി ആശാന്റെ
മനസ്സൊരു കളിപ്പന്തൽ !

ചുവടുകളറുപത്തിനാലിലുമിടയും
മനസ്സിലിരമ്പിയ കമ്പം
ഇമ്പം സ്വരമായ മധുമഴ തൂകും
സൗമ്യം സുരഭില ശരീരം
ആട്ടവിളക്കിന്നൊളിയോടിടയും
സിന്ദൂരാരുണ മുഖപ്രസാദം
ആശാൻ അളന്നു പാടുന്നു
കലയുടെ കണ്ണിയാർ വിടരുന്നു..

കളരിയിലനുഗുണശീലനവഴിയിൽ
ആശാൻ അദ്വിതീയൻ
മർമ്മം ചുവടിൻ താളമളക്കും
കലയുടെ ധർമ്മം വിരിയിക്കും
കൊട്ടിക്കയറും കളിയുടെ ഗോപുര
നടയിൽ ഹൃദയമൊടിടക്കലാശം
ആശാൻ അലിഞ്ഞു പാടുന്നു
കളിയുടെ കണ്ണിയാർ വിടരുന്നു..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts