ചിങ്ങത്തിലെ പൊന്നോണത്തിന്
ഇന്നൊരു പൊന്നോണം
Chingathile Ponnonathinu (Innoru Ponnonam)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഗോകുൽ മേനോൻ
ഗാനരചനരാജീവ് നായർ പല്ലശ്ശന
ഗായകര്‍അനു ,പൗർണമി വിജയൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:12:24.

ചിങ്ങത്തിലെ തിരുവോണത്തിന് തിരുമുറ്റത്തൊരു പൂക്കളമായി
പൊൻവസന്തം പൂത്തുലഞ്ഞൊരു പൊൻപുലർകാലം
ഓലക്കുടയും ചൂടി പട്ടുടയാടയും ഉടുത്തൊരുങ്ങി
മാവേലിത്തമ്പുരാൻ വിരുന്നു വരവായീ…
മലയാള മനസ്സിൽ ഇന്നൊരു പൊന്നോണമായീ..

കോറസ് : അത്തം പത്തിനു പൊന്നോണം... തുമ്പപ്പൂ പൂക്കളമായി
അത്തം പത്തിനു പൊന്നോണം... തുമ്പപ്പൂ പൂക്കളമായി (2,1)
(ചിങ്ങത്തിലെ തിരുവോണത്തിന്)

ഉത്രാട സന്ധ്യയിൽ… മാവിൻ കൊമ്പിൽ പൊന്നൂഞ്ഞാൽ
കസവണിഞ്ഞ പൈങ്കിളിപാടി.. മാനം നിറയെ പുഞ്ചിരി വിതറി (2)

പൊന്നാരം പാടത്തിൽ തേൻ കിളികൾ കതിർമണി കൊത്തി
ഓണത്തിൻ സദ്യയൊരുക്കാൻ നീയും പോരുന്നോ
തൂശനിലയിൽ പച്ചടി പ്രഥമൻ പായസമൂട്ടേണ്ടേ
ഇന്ന് മാവേലിത്തമ്പുരാൻ വിരുന്നു വരുമല്ലോ…
(ചിങ്ങത്തിലെ തിരുവോണത്തിന്)

തിരുവോണപിറ്റേന്ന്... അമ്പല മുറ്റത്തുത്സവ ലഹരി
പുത്തനണിഞ്ഞ കുസൃതികുടമണി... നാട് നിറയെ കളി ചിരിയായി (2)

തന്നാരം താളത്തിൽ നാട്ടിൽ പുലികൾ കുടവയർ കാട്ടി
തഞ്ചത്തിൽ വടംവലിക്കാൻ നീയും പോരുന്നോ
പുന്നമടകായലിൽ ചുണ്ടൻ വള്ളംകളിയുണ്ടേ
ഇന്ന് മാവേലിത്തമ്പുരാനെ യാത്രയയക്കേണ്ടേ…
(ചിങ്ങത്തിലെ തിരുവോണത്തിന്)

കോറസ് : അത്തം പത്തിനു പൊന്നോണം... തുമ്പപ്പൂ പൂക്കളമായി
അത്തം പത്തിനു പൊന്നോണം... തുമ്പപ്പൂ പൂക്കളമായി (3,2,1)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts