കണ്ണന്റെ പുണ്യ നാമ
കൃഷ്ണഗാഥ
Kannante Punya Naama (Krishnagaadha)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംരവീന്ദ്രൻ തിരുവല്ല
ഗാനരചനപരമ്പരാഗതം
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2023 15:56:00.
കണ്ണന്‍റെ പുണ്യ നാമവര്‍ണ്ണങ്ങള്‍
കര്‍ണ്ണത്തില്‍ എന്നും കേള്‍ക്കും ഞാന്‍
കര്‍ണ്ണത്തില്‍ കേട്ടു കോള്‍മയിര്‍ കൊണ്ടു
കണ്ണീരില്‍ എന്നു മുങ്ങും ഞാന്‍

കണ്ണീരിൽ മുങ്ങി ശുദ്ധനായ് നാമം
തന്നെത്താനെന്നു പാടും ഞാൻ
തന്നെത്താൻ പാടി മോദത്താൽ മണ്ണും
വിണ്ണുമെന്നു മറക്കും ഞാൻ

മണ്ണും വിണ്ണും മറന്നു ഭക്തി സമ്പൂര്‍ണ്ണനായെന്നു തുള്ളും ഞാൻ
തുള്ളിക്കളിച്ചെൻ സംസാരക്കള കള്ളികളെന്നു മായ്ക്കും ഞാൻ

അക്കളം മായ്ക്കും കേളിതുള്ളലിലട്ടഹാസമെന്നാർക്കും ഞാൻ
അട്ടഹാസത്താൽ ശുദ്ധി ദിക്കുകളെട്ടിനുമെന്നു നൽകും ഞാൻ

ആട്ടവും കഴിഞ്ഞമ്മതൻ മടിത്തട്ടിലേക്കെന്നു വീഴും ഞാൻ
വീണുമമ്മതൻ ശീതളാങ്കത്തിൽ സാനന്ദമെന്നുറങ്ങും ഞാൻ

ഉറങ്ങുമ്പോളുള്ളിൽ കായാമ്പൂവർണ്ണം കണ്ടുകൊണ്ടെന്നുണരും ഞാൻ
ഉണരുമ്പോൾ മുന്‍പില്‍ കരിമുകിൽവർണ്ണൻ തിരുമേനിയെന്നു കാണും ഞാൻ
തിരുമേനിയെന്നു കാണും ഞാൻ
തിരുമേനിയെന്നു കാണും ഞാൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts