കണ്ണാ കണ്ണാ ഓടി വാ
കൃഷ്ണഗാഥ
Kanna Kanna Odivaa (Krishnagaadha)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംരവീന്ദ്രൻ തിരുവല്ല
ഗാനരചനപരമ്പരാഗതം
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2023 15:42:17.
കണ്ണാ കണ്ണാ ഓടി വാ..
ഉണ്ണിക്കണ്ണാ ഓടി വാ..
ഉണ്ണിക്കൈകൊണ്ടോടി വാ..
മുരളീഗാനം പാടി വാ...

ആടും മയില്‍ പീലിയും
ആനന്ദമാം ഗോപിയും
അല്ലലകറ്റും ചില്ലിയും
അഞ്ജനമെഴുതിയ കണ്ണുമായ്....

കാതിൽ കുണ്ഡലം തൂക്കിയും
ഗളമതിൽ മാലകൾ ചാർത്തിയും
കങ്കണമിട്ട കൈകളാല്‍
കളകളഗാനം പാടി വാ...

ഉലകമളന്ന ദേവനായ്
ഉരലിൽ കെട്ടിയ ബാലനായ്
ഉത്തമ രാധാ സമേതനായ്
ഉല്ലാസമായ് ഓടി വാ...

ദേവകിദേവീ ബാലനായ്
ദേവർക്കെല്ലാം ദേവനായ്
ദേവീ രുഗ്മിണി നാഥനായ്
ദ്വാരക വാസാ ഓടി വാ...

കൺകുളിരേ കാണണം
കാർമുകിലൊന്നു കാണണം
കാളിയമർദ്ദന രൂപമായ്
കണ്ണാ കണ്ണാ ഓടി വാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts