തിരുപ്പരം കുന്നിൽ
ശരവണ ഗീതങ്ങൾ
Thirupparam Kunni (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2022 06:56:26.
തിരുപ്പറംക്കുന്നിൽ ശിവപ്പൊരുളാർന്നെൻ
ഗുരുപരൻ വാണരുളുന്നൂ...
ഉരുപുകൾ പേറും അറുമുഖനേ നിൻ
തിരുകഴൽ ഞാൻ പണിയുന്നൂ
മുരുകാ തിരുകുറൽ ഞാൻ നുകരുന്നൂ

ജയ ജയ ശ്രീ ഗുഹനേ
സുരസേനാ നായകനേ
ജയ ജയ ഷണ്മുഖനേ
ദേവയാനി നായകനേ

വരരത്നപൂർണ്ണമാം സുരഗിരി തന്നുടെ
തിരു ശൃംഗമല്ലയോ ഈ സത്യം
പരിജനങ്ങൾക്കെന്നും സുരതരുവായിങ്ങു
പരിലസിക്കില്ലയോ നീ നിത്യം

ജയ ജയ ശ്രീ ഗുഹനേ
സുരസേനാ നായകനേ
ജയ ജയ ഷണ്മുഖനേ
ദേവയാനി നായകനേ

സുരവൃന്ദവൈരിയാം ശൂരപദ്മാദിയെ
പരഗതി വരുത്തീ നിൻ ശക്തീ
നിരുപമമായിടും സുരപദമേറ്റണേ
തവപദമാശ്രിതം എൻ ഭക്തീ

ജയ ജയ ശ്രീ ഗുഹനേ
സുരസേനാ നായകനേ
ജയ ജയ ഷണ്മുഖനേ
ദേവയാനി നായകനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts