കിഴക്കേച്ചെരുവിൽ
ഗ്രാമപുണ്യം
Kizhakkecheruvil (Graamapunyam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ഷെറിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:44:02.
 കിഴക്കേച്ചെരുവിൽ നീലാമാമല മേലെ
നീരദ ജാലകം തുറന്നു കുങ്കുമസ്സൂര്യൻ
ആർദ്രമാം ഈ ഉഷസന്ധ്യപടരുമ്പോഴോ
ചാരുത.. ചാരുത ..
അന്തിവെയിലൊളി തങ്ങുമീ
അമ്പരങ്ങളിലാകവേ..
ചെമ്പകപ്പൂനിറമെഴും സന്ധ്യ പടരുമ്പോഴോ
ചാരുത ... ചാരുത ...
എന്റെ നാടേ നിന്നെ കാണുവാൻ ചാരുത !

ആടി തിരുവാതിരയാടി
പാടിപ്പലയീണം തേടി
പുള്ളോടൻ നന്തുണിയിൽ
നാദവുമിട്ടാവഴിയീവഴി
പാണപ്പുഴ നീന്തി കൈതപ്പൂവഴിയിൽ
നിറയും പൂങ്കാറ്റോ
ശലഭങ്ങൾ ശാരദസന്ധ്യയിൽ
സല്ലാപം ചൊല്ലുമ്പോൾ
പ്രണയപ്പൂതാലമെടുക്കും പൂങ്കാവോ
സുരഭിലം ... സുരഭിലം ..

ആടിമേഘം കർക്കിടക തുള്ളിവേഷം
കെട്ടിയാടി പാടത്തും വരമ്പത്തും
പച്ചിലപ്പൂന്തൊടിയിലും
പൊഴിക്കുമാ വർഷരാഗ ഗീതികക്കോ ഇമ്പം
ചെമ്പാവിൻ പാടവക്കിലൊരാവണിപ്പൂങ്കൊമ്പിലേതോ
പേരറിയാപക്ഷി പാടും പാട്ടിനോ ഇമ്പം !
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts