നീലാംബൽ പൊൻപൂവേ
നീലാമ്പൽ
Neelambal Ponpoove (Neelambal)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഅനുരാഗ് വിനോദ്
ഗാനരചനരഞ്ജിത്ത് രമേഷ്
ഗായകര്‍ശ്രേയ വേണുഗോപാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2021 15:17:00.
നീലാംബൽ പൊൻപൂവേ
പുതു കോടിയുടുത്തു തിളങ്ങ്
നറു ചിങ്ങ തേരേറി, ഓണം..
അണി മേഘ ചേലേറും
ചെറു തുമ്പ യൊരുക്കിയെടുക്ക്

മനസ്സാകെ പൂവിട്ടേ ഓണം..

മേലേ.. മേലേ മെല്ലെ
പുലരി വിരിയെ മധുര മൊഴി യുമായ് നീ
ഓമൽ ചിന്തും പാടി പോര്
ചാരെ തൂവ ലാലെ
കസവുഞൊറിയുമരിയ ശലഭ മായ് നീ
താളം തുള്ളും , ചേലേ
ഓലോലം നീ കിന്നാരം ചൊല്ല്

ഈ ഊയൽ തുമ്പിൽ ആടും പൂം കാറ്റേ
നിൻ കാണാ കൈകൾ നേരും ശ്രീരാഗം
തൂ മാരി കാറിൽ പാറും തുമ്പി നീ
വാ വാതിൽ ചാരെ ഓണം കൂടാൻ വാ

കതിരിലകളിൽ നിറ നിറ പൊലി ഉണരവെ
ഇലയിലമൃത മധുര വിഭവമായേ
ഉയിരിനു കണി അരുളിയ വര മണി യായ് പോന്നോണം
പുലികളിയുടെ നിര നിര യല പടരവെ

ചുവടിലുറയും ഹൃദയ സ്വരമിതാകെ
തൊഴുകര മൊടു അലിയുക പ്രിയ മെഴു മീ
പോന്നോണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts