മഞ്ഞുതുള്ളിപോൽ
മഞ്ഞുതുള്ളിപോൽ
Manjuthullipol (Manjuthullipol)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍പി വി പ്രീത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2021 13:18:15.
മഞ്ഞുതുള്ളിപോൽ
പെയ്തിറങ്ങിയോ
എന്റെ ജീവനിൽ സുകൃതമായ്
അരികേ പാർവ്വണമായ്
പൊഴിയും സൗഹൃദമായ്
കുറുമ്പുറഞ്ഞു തുള്ളി മുന്നിൽവാ
കുഞ്ഞു പൈങ്കിളീ എന്റെ രാക്കിളീ
ഹൃദയതന്തിതൻ തേൻ മൊഴീ

വിൺമലരും മധുചന്ദ്രികയും
നറു ചിരി പോൽ നിറമണിയും
കനവെഴുതിയ നിമിഷം
നീ തീർത്ത സ്വർഗ്ഗങ്ങൾ
ചേർന്നലിഞ്ഞ രാവുണർന്നു
നീ നിന്നു രാകേന്ദു പോലെ
പാറി പാറി വന്നണഞ്ഞു
(മഞ്ഞുതുള്ളി)

പൊൻവെയിലും പൊഴിയും മഴയും
കടമിഴിയിൽ കവിതകളായ്
തഴുകിടുമതി സുഖദം
ഈ നേർത്ത മഞ്ഞിന്റെ തൂവലായി നീയലിഞ്ഞു
പൂക്കാലമെന്നിൽ നിറഞ്ഞു
ചാരെ ചേർന്നുരുമ്മി നിന്നു
(മഞ്ഞുതുള്ളിപോൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts