പൂവിളി പൊന്നോണ നാളിതാ
ഖൽബിലെ ഓണം
Poovili Ponnona Naalitha (Khalbile Onam)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംദേവാനന്ദ് കൂടത്തിങ്ങൽ
ഗാനരചനഷിജു ആർ കാനായി
ഗായകര്‍സുദീപ് കുമാർ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2021 03:48:48.
പൂവിളി പൊന്നോണ നാളിതാ
കണ്മുന്നിലാവണി പൂനിലാ
ചാരുത ചെഞ്ചുണ്ടിൽ പൗർണ്ണമി
ആദ്യാനുരാഗത്തിൻ ഓർമ്മകൾ
അരുണിമ തഴുകുമൊരാമ്പലിൻ
മധുരിമ നുകരും തുമ്പിയായ്
പൂവിളി പൊന്നോണ നാളിതാ
കണ്മുന്നിലാവണി പൂനിലാ….

അഴിച്ചിട്ട കാർകൂന്തൽ മറവിലന്ന്
ഒളിപ്പിച്ചൊരുത്രാട രാവിതെന്നിൽ
അഴിച്ചിട്ട കാർകൂന്തൽ മറവിലന്ന്
ഒളിപ്പിച്ചൊരുത്രാട രാവിതെന്നിൽ
മധുരിക്കുമാ നല്ലൊരോണമിന്നും കണ്ണിൽ
തുളുമ്പും നിറവിൻ സ്മൃതി മരന്ദം

തുറന്നിട്ട ജാലക വീഥിയിലൂടെ ഞാൻ
ഒരു കുഞ്ഞു കാറ്റായ് വന്നകത്തു നോക്കെ
തുറന്നിട്ട ജാലക വീഥിയിലൂടെ ഞാൻ
ഒരു കുഞ്ഞു കാറ്റായ് വന്നകത്തു നോക്കെ
അരിയ മോഹങ്ങളെ തിരിയണച്ചകലേക്ക്
പോയൊരാ ഓണവും ഉണ്ടെനിക്കുള്ളിലായ്

പൂവിളി പൊന്നോണ നാളിതാ
കണ്മുന്നിലാവണി പൂനിലാ
ചാരുത ചെഞ്ചുണ്ടിൽ പൗർണ്ണമി
ആദ്യാനുരാഗത്തിൻ ഓർമ്മകൾ
അരുണിമ തഴുകുമൊരാമ്പലിൻ
മധുരിമ നുകരും തുമ്പിയായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts