മനുഷ്യാ നീ മണ്ണാകുന്നു
ഈശ്വരനെ തേടി
Manushya Nee Mannaakunnu (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:04:34.
 
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി
പാപപ്പരിഹാരം ചെയ്തുകൊള്‍ക നീ
(മനുഷ്യാ )

ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷനിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിലെരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായിത്തീരും
(മനുഷ്യാ )

ദൈവപുത്രന്‍ വരുന്നൂഴിയില്‍
ധ്യാനക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
(മനുഷ്യാ )

ആയിരങ്ങള്‍ വീണു താഴുന്നു
മര്‍ത്ത്യ മാനസങ്ങല്‍ വെന്തു നീറുന്നു
നിത്യ ജീവന്‍ നല്‍കിടും - നീര്‍ചാല്‍ -
വിട്ടു മരുഭൂവില്‍ ജലം തേടുന്നു
(മനുഷ്യാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts