ഏതോ ഒരോര്‍മ്മതന്‍
മിഴികള്‍ നനയുമ്പോള്‍
Etho Orormathan (Mizhikal Nanayumbol)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിനു വിന്‍സെന്റ്
ഗാനരചനദിലീപ് കുമാര്‍
ഗായകര്‍നീതു നീലകണ്ഠൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:47:46.

ഏതോ ഒരോര്‍മ്മതന്‍ കാറ്റിന്‍ തലോടലില്‍
അറിയാതെന്‍ മിഴികള്‍ നിറഞ്ഞൂ....
ഏതോ ഒരോര്‍മ്മതന്‍ കാറ്റിന്‍ തലോടലില്‍
അറിയാതെന്‍ മിഴികള്‍ നിറഞ്ഞൂ....
ആദ്യമായ് കണ്ടനാള്‍ ഞാനറിഞ്ഞീലാ..
ഒരുനാള്‍ നീയെന്നെ പിരിയുമെന്നു്.....
ആദ്യമായ് കണ്ടനാള്‍ ഞാനറിഞ്ഞീലാ..
ഒരുനാള്‍ നീയെന്നെ പിരിയുമെന്നു്.....
ഏതോ ഒരോര്‍മ്മതന്‍ കാറ്റിന്‍ തലോടലില്‍
അറിയാതെന്‍ മിഴികള്‍ നിറഞ്ഞൂ.......

ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും
നാളുകള്‍ ഓരോന്നായ് പൊഴിഞ്ഞുപോയി...
ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും
നാളുകള്‍ ഓരോന്നായ് പൊഴിഞ്ഞുപോയി...
പിന്നിട്ടവഴികളില്‍ കൊഴിഞ്ഞുവീണിലകള്‍
പാടുന്നു എന്‍ വിരഹഗാനം...(പിന്നിട്ട....)
(ഏതോ ഒരോര്‍മ്മതന്‍...)

ഈ വഴിത്താരയില്‍ നാം കണ്ട നാൾ‌ മുതല്‍
എന്‍ മനമോതി നീ പിരിയില്ലെന്നു്....
ഈ വഴിത്താരയില്‍ നാം കണ്ട നാൾ‌ മുതല്‍
എന്‍ മനമോതി നീ പിരിയില്ലെന്നു്....
എവിടെ നീ പോയാലും എങ്ങോ മറഞ്ഞാലും
മായില്ല നിന്‍മുഖം എന്നില്‍ നിന്നും...(എവിടെ....)
ഏതോ ഒരോര്‍മ്മതന്‍ കാറ്റിന്‍ തലോടലില്‍
അറിയാതെന്‍ മിഴികള്‍ നിറഞ്ഞൂ....
ആദ്യമായ് കണ്ടനാള്‍ ഞാനറിഞ്ഞീലാ..
ഒരുനാള്‍ നീയെന്നെ പിരിയുമെന്നു്...(2)
(ഏതോ ഒരോര്‍മ്മതന്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts