ഏകാദശി നാളില്‍
ഹന്തഭാഗ്യം ജനാനാം
Ekadasi Naalil (Hanthabhaagyam Janaanaam)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎം പി ശിവം
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 05:07:19.
 
ഏകാദശി നാള്‍ (2)

ഏകാദശിനാളേറെ വിശേഷം - എന്നാലും
ഗുരുവായൂരില്‍ വരും ഏകാദശി നാള്‍
വളരെ ആഘോഷം (2)
ആകാശലോകരും അഖിലാത്മാക്കളും ആനന്ദിക്കും നാള്‍
ശ്രീകാന്തന്‍ ശീവേലിയെഴുന്നള്ളി അരുളും പ്രത്യക്ഷ നാള്‍
(ഏകാദശിനാള്‍ )

ആദിശങ്കരര്‍ ഹരിനാമപൂജിതഗീതാചൈതന്യം കണ്ടൊരു നാള്‍
മേദിനിയില്‍ മഹാവിശ്വസ്വരൂപന്‍ മേന്മ പൊങ്ങീടും മംഗള നാള്‍
ആധി കൊണ്ടോര്‍ക്കും ആദരവു നല്‍കും ആത്മരക്ഷകനെ നോറ്റിടും നാള്‍
അഞ്ജനവര്‍ണ്ണനുണ്ണി ദര്‍ശനം തന്നെ ജന്മസാഫല്യം ഏകിടും നാള്‍
ഏകാദശി നാള്‍

വീരാര്‍ജ്ജുനരഥസാരഥി ഗീതാസാരോപദേശം ചെയ്തൊരു നാള്‍
ഗോവര്‍ദ്ധനഗിരി കുടയായു് ഏന്തി ഗോകുലം കാത്തൊരു പൊന്‍തിരുനാള്‍
ദര്‍വേശശിലയ്ക്കു് ദേവേന്ദ്രന്‍ കുഴങ്ങി സര്‍വ്വം വിഷ്ണുവെന്നറിഞ്ഞ നാള്‍
പൂര്‍വ്വ കര്‍മ്മ പാപവിമോചനം ഏകിടും പുണ്യ മുഹൂര്‍ത്ത നാള്‍
നാരായണാ ഹരി നാരായണാ നാരായണനാമ പാനാമൃതം (2)
പാരാകെയെങ്ങും പരിലസിച്ചീടും മാരുതേശനരുള്‍ പാലിക്കും നാള്‍
ഏകാദശി നാള്‍ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts